- നിർണ്ണായകമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കാനായി മാത്രമേ ഈ ഫണ്ട് ഉപയോഗിക്കുകയൊള്ളു.
- ഒരു സമയം ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ വായ്‌പ നൽകുക എന്നതിനു പകരം, ഏറ്റവും കൂടുൽ വ്യക്തികൾക്കു ഒരുസമയം വായ്പ നൽകുക എന്നതാണ് അടിസ്ഥാന പ്രമാണം.
- വായ്പകൾക്ക് പലിശ ചുമത്തുകയില്ല.
- ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ വായ്പ നൽകുകയൊള്ളു.
- ഏറ്റവും കൂടിയ തിരിച്ചടവു കാലാവധി 12 മാസങ്ങൾ ആയിരിക്കും.
- വിദ്യാഭ്യാസ ലോണുകൾ ജോലികിട്ടുമ്പോൾ മുതൽ തിരിച്ചടയ്‌ക്കേണ്ടതാണ്.
- എല്ലാ ഇടപാടുകളും ബാങ്കു വഴി മാത്രമേ നടത്തുകയൊള്ളു.
- ക്രിസ്റ്റൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുതാര്യമായിരിക്കും. ഫണ്ടു നൽകുന്ന വ്യക്തിയുടെ പേരും സ്ഥലനാമവും, ലോൺ വാങ്ങുന്ന വ്യക്തിയുടെ പേരും സ്ഥലനാമവും ഇന്റർനെറ്റിന്റെ പൊതുമണ്ഡലത്തിൽ പ്രദർശിപ്പിക്കപ്പെടും.
- തിരിച്ചടവിൽ വീഴ്ച വരുത്തുന്ന വ്യക്തികളുടെ പേരും സ്ഥലനാമവും ഇന്റർനെറ്റിന്റെ പൊതുമണ്ഡലത്തിൽ പ്രദർശിപ്പിക്കപ്പെടും.
- ഫണ്ടിന്റെ വിനിയോഗവും, വരവു ചെലവുകളും ഇനിയുള്ള ലിങ്കിൽ ലഭ്യമാണ്. https://docs.google.com/spreadsheets/d/1Z7OSediFNXoj7p04PcFTVieKbVnlxMvM4A-O2YytBmg/edit?usp=sharing
- പൊതു നിയമാവലി നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കും. ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് 21.11.2020
View all transactions https://docs.google.com/spreadsheets/d/1Z7OSediFNXoj7p04PcFTVieKbVnlxMvM4A-O2YytBmg/edit?usp=sharing
Comments
Post a Comment